ഭർത്താവിനോടൊപ്പം സഞ്ചരിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു; എതിർവശത്തേക്ക് തെറിച്ചുവീണ കെഎസ്എഫ്ഇ ജീവനക്കാരി ടിപ്പർ ലോറിയിടിച്ച് മരിച്ചു

Spread the love

പാലക്കാട്: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച കെഎസ്എഫ്ഇ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ വൈകിട്ട് ചന്ദ്രനഗർ ജംഗ്ഷനിലായിരുന്നു സംഭവം.

video
play-sharp-fill

തൃശൂർ ചെമ്പുകാവ് കെഎസ്എഫ്ഇ ഓഫീസിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റൻ്റ് കെ ഷെഹ്‌നയാണ് മരിച്ചത്. ഓഫീസില്‍ നിന്ന് ഇറങ്ങിയ ഷെഹ്ന ഭർത്താവിനോടൊപ്പം ബൈക്കില്‍ പിറകിലിരുന്ന് സഞ്ചരിക്കുകയായിരുന്നു. റോഡിലെ ചരലില്‍ കയറി ബൈക്കിന്റെ നിയന്ത്രണം തെറ്റിയപ്പോള്‍ ഷെഹ്ന ബൈക്കില്‍ നിന്നും എതിർവശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പിന്നാലെ എത്തിയ ടിപ്പർ ലോറിയുടെ ചക്രങ്ങള്‍ക്കിടയിലേക്കായിരുന്നു ഇവർ വീണത്.

അപകടത്തില്‍പ്പെട്ട ഷെഹ്ന തത്ക്ഷണം മരിച്ചു. ബൈക്ക് ഓടിച്ച ഭർ‌ത്താവ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group