45 അടി ആഴമുള്ള കിണറ്റില്‍ വീണ് 54-കാരി മരിച്ചു

Spread the love

കോഴിക്കോട് : മണാശേരിയില്‍ വീടിനടുത്തുള്ള കിണറ്റില്‍ വീണ് സ്ത്രീ മരിച്ചു. മണാശേരി മുതുകുറ്റിയില്‍ ഓലിപ്പുറത്ത്‌ ഗീതാമണി (54) ആണ് മരിച്ചത്. തൊട്ടടുത്ത വീട്ടിലെ 45 അടിയോളം ആഴമുള്ള കിണറ്റിലാണ് ഗീതാമണി വീണത്.

മുക്കത്തുനിന്നും സ്റ്റേഷൻ ഓഫിസർ എം.അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ഗീതാമണിയെ കിണറിൽ നിന്ന് പുറത്തെടുത്തത്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രജീഷ് കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ ഗീതാമണിയെ പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group