കെഎസ്ആ‌ർടിസി ബസിനുള്ളിൽ വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം; യാത്രക്കാർ ചോദ്യം ചെയ്തതോടെ പ്രതി ഓടുന്ന ബസിൽ നിന്ന് ഇറങ്ങി ഓടി; യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

Spread the love

പത്തനംതിട്ട: കെഎസ്ആ‌ർടിസി ബസിനുള്ളിൽ വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം.

video
play-sharp-fill

ഇലന്തൂർ സ്വദേശി കോശിയാണ് (75) അതിക്രമം നടത്തിയത്. അതിക്രമം യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ ഓടുന്ന ബസിൽ നിന്ന് ഇറങ്ങി ഓടി.

പിന്നാലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ടയിലെ ഇലവുംതിട്ടയിലേക്ക് പോയ കെഎസ്ആർടിസി ഓർ‌ഡിനറി ബസിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കോശി മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.