രണ്ടാം ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു; അഞ്ചു വയസുള്ള മകനുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി; സംഭവം കിളിമാനൂരിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കിളിമാനൂരിൽ രണ്ടാം ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച്, അഞ്ചു വയസുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. കിളിമാനൂർ പുളിമാത്ത് താമസിക്കുന്ന ബിന്ദു(40)വാണ് മരിച്ചത്. ആസിഡ് ആക്രമണത്തിൽ മാരകമായി പരിക്കേറ്റ റെജിലാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽതന്നെ ഇവരുമായി ആരും സഹകരിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം രാത്രിയിലും ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ബിന്ദു ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ ശേഷം ബിന്ദുവും കിണറ്റിൽ ചാടിയെന്നാണ് വിവരം.

വീട്ടിൽ വഴക്ക് പതിവായതിനാൽ രാത്രിയിൽ നടന്ന സംഭവം ആരും ശ്രദ്ധിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിന്ദുവിന്റെയും റെജിലാലിന്റെയും രണ്ടാംവിവാഹമാണിത്. സ്ഥിരം മദ്യപാനിയാണ് റെജിലാൽ. ഒന്നര വർഷം മുമ്പാണ് ഇവർ കൊടുവഴന്നൂരിൽ എത്തിയത്.