
കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതില്‍ മനംനൊന്ത് ജസീല എന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് അഫ്രീദിനെയും കുടുംബത്തെയും പോലീസ് ചോദ്യം ചെയ്യും.
ജസീലയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഫ്രീദിനെയും മാതാപിതാക്കളെയും വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്.
അഫ്രീദിന്റെ വീട്ടില്‍ നിന്ന് ഒൻപതര പവൻ സ്വർണം കാണാതായിരുന്നു. ഇതിന് പിന്നില്‍ ജസീലയാണെന്ന് ആരോപിച്ച് ഇയാളുടെ മാതാവ് ജസീലയുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ചെന്ന് ബഹളം വയ്ക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തിരുന്നതായി കുടുംബം ആരോപിക്കുന്നു. ഇതില്‍ മനംനൊന്താണ് ജസീല ജീവനൊടുക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം വലിയ വിവാദമായതോടെ അന്വേഷണം വ്യാപിപ്പിച്ചു. പ്രാഥമിക ഘട്ടത്തില്‍ ജസീലയുടെ വീട്ടുകാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താൻ നിരപരാധിയാണ്, ചെയ്യാത്ത തെറ്റിന്റെ പേരിലാണ് അപമാനം നേരിടുന്നത് എന്ന് കരഞ്ഞു പറയുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്.



