play-sharp-fill
ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തോടൊപ്പം കഴിഞ്ഞത് രണ്ട് ദിവസം ; ഓണ്‍ലൈനില്‍ നിന്ന് നൈലോണ്‍ കയറും വാങ്ങി മായയ്ക്കൊപ്പം സമയം ചെലവഴിച്ച ശേഷം തുരുതുരാ സിഗരറ്റ് വലിച്ച്‌ തള്ളി ; സോഷ്യല്‍ മീഡിയ വഴി കണ്ടുമുട്ടിയ ആരവും മായയും കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലായിരുന്നുവെന്ന് മായയുടെ സഹോദരി ; ചെക്ക് ഇന്‍ ചെയ്തത് കത്തിയുമായി, ആസൂത്രിത കൊലപാതകമെന്ന് പോലീസ്

ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തോടൊപ്പം കഴിഞ്ഞത് രണ്ട് ദിവസം ; ഓണ്‍ലൈനില്‍ നിന്ന് നൈലോണ്‍ കയറും വാങ്ങി മായയ്ക്കൊപ്പം സമയം ചെലവഴിച്ച ശേഷം തുരുതുരാ സിഗരറ്റ് വലിച്ച്‌ തള്ളി ; സോഷ്യല്‍ മീഡിയ വഴി കണ്ടുമുട്ടിയ ആരവും മായയും കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലായിരുന്നുവെന്ന് മായയുടെ സഹോദരി ; ചെക്ക് ഇന്‍ ചെയ്തത് കത്തിയുമായി, ആസൂത്രിത കൊലപാതകമെന്ന് പോലീസ്

സ്വന്തം ലേഖകൻ

കണ്ണൂര്‍ സ്വദേശി ആരവിനായാണ് ബംഗളുരു പോലീസ് തിരിച്ചല്‍ നടത്തുന്നത്. നാട്ടില്‍ അധികം ബന്ധങ്ങളില്ലാത്ത വ്യക്തമാണ് ഇയാള്‍. കണ്ണൂരിലെ വീട്ടില്‍ മുത്തശ്ശന്‍ മാത്രമേയുള്ളൂ. മായ ഗൊഗോയിയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കത്തിയുമായാണ് യുവാവ് അപ്പാര്‍ട്ടമെന്റില്‍ എത്തിയത്.

മായ ഗൊഗോയിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തോടൊപ്പം കൊലയാളി രണ്ട് ദിവസത്തോളം താമസിച്ചതായി പൊലീസ് കണ്ടെത്തിയത്. മായ ഗൊഗോയിയുടെ മൃതദേഹത്തോടൊപ്പം രണ്ട് ദിവസം ചിലവഴിച്ചിട്ടുണ്ടെന്നും മിക്ക സമയത്തും മൃതദേഹത്തിന് മുന്നില്‍ ഇരുന്നു സിഗരറ്റ് വലിക്കുകയായിരുന്നു എന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്ന കാര്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരവിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയതിനാല്‍ കേരളത്തിലും മറ്റും ഇയാള്‍ക്കായി പൊലീസ് സംഘം തിരച്ചില്‍ നടത്തുന്നുണ്ട്. കൊല്ലപ്പെട്ട വ്‌ലോഗര്‍ മായ തന്റെ സഹോദരിയോടൊപ്പമാണ് ബെംഗളൂരുവിലെ എച്ച്‌എസ്‌ആര്‍ ലേഔട്ടില്‍ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഓഫീസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനാല്‍ വീട്ടില്‍ വരില്ലെന്ന് സഹോദരിയെ വിളിച്ച്‌ അറിയിച്ചു. ഞായറാഴ്ച അര്‍ധരാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. ശനിയാഴ്ച ഇരുവരും സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ ചെക്കിന്‍ ചെയ്തിരുന്നു.

സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ പ്രതി ഒരു കത്തി കൊണ്ടുവന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഓണ്‍ലൈനില്‍ ഒരു നൈലോണ്‍ കയറും വാങ്ങിയിരുന്നു. മായയ്ക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് കൊലപാതകം നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. കൊല നടത്തിയ ശേഷം ഇയാള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. ഇയാള്‍ തുരുതുരാ സിഗരറ്റ് വലിച്ച്‌ തള്ളിയെന്നും പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളും ഇയാള്‍ ബുക്ക് ചെയ്ത ക്യാബിന്റെ വിവരങ്ങളും ചൊവ്വാഴ്ച സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്തിറങ്ങിയ സമയവും പോലീസ് ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 8.19-നാണ് പ്രതി സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇറങ്ങിയത്. സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ടാക്സിയില്‍ കയറിയ ആരവ് ഹനോയ് ബംഗളൂരുവിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ മജസ്റ്റിക് ഏരിയയില്‍ എത്തുകയും തുടര്‍ന്ന് ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു.

സോഷ്യല്‍ മീഡിയ വഴി കണ്ടുമുട്ടിയ ആരവും മായയും കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലായിരുന്നുവെന്ന് മായയുടെ സഹോദരി പൊലീസിനോട് പറഞ്ഞു. മായ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു. മൃതദേഹത്തിനൊപ്പം ഒരു ദിവസം ചെലവഴിച്ചതിനാല്‍ മൃതദേഹം കഷണങ്ങളാക്കി മുറിച്ച്‌ പുറത്തേക്ക് കൊണ്ടുപോകാന്‍ കൊലയാളി പദ്ധതിയിട്ടിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇരുവരും പ്രണയത്തിലായിരുന്നെന്നും മായ ഗൊഗോയിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരവ് യുവതിയുമായി അപ്പാര്‍ട്മെന്റില്‍ എത്തിയതെന്നും പോലീസ് പറയുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേയ്ക്കെത്തിയത്, ബെംഗുളുരു ഈസ്റ്റ് ഡിസിപി ദേവരാജ് പറഞ്ഞു. കൂര്‍ സ്വദേശിയായ ആരവ് ഏതാനും നാളുകളായി ബെംഗളൂരുവിലുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇയാള്‍ സ്വദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയുള്ളതിനാല്‍ കേരളത്തിലേക്കും ബെംഗളൂരു പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മായയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ട്. നെഞ്ചിനേറ്റ കുത്താണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.