കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനം ; ഓട്ടം വിളിച്ചു കൊണ്ടു പോയ യുവാക്കളാണ് മർദ്ദിച്ചത്, മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞ് ഗുരുതര പരിക്ക്
എറണാകുളം : കൊച്ചിയിൽ ഓട്ടം വിളിച്ചുകൊണ്ടു പോയതിനുശേഷം വനിതാ ഡ്രൈവറെ ക്രൂര മർദനത്തിനിരയാക്കി. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവറായ ജയയ്ക്കാണ് മർദനമേറ്റത്.
ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദനത്തിൽ ഗുരുതര പരുക്കേറ്റ ജയ ചികിത്സയിലാണ്.
ഓട്ടോയിൽ കയറിയ 3 യുവാക്കളാണ് ജയയെ മർദിച്ചതെന്ന് സഹോദരി പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകണമെന്നു പറഞ്ഞാണ് മൂവരും ഓട്ടോയിൽ കയറിയത്. കുഴുപ്പിള്ളിയിൽ നിന്നാണ് ഓട്ടോ വിളിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയ ശേഷം അവിടെ നിന്ന് തിരിച്ച് കുഴുപ്പിള്ളിയിലെത്തിയ ശേഷമാണ് യുവാക്കൾ മർദിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരാണ് അവശനിലയിലായ ജയയെ ആശുപത്രിയിലെത്തിച്ചത്. മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞതുൾപ്പടെ ജയയ്ക്ക് ഗുരുതര പരുക്കുണ്ടെന്നും സഹോദരി പറഞ്ഞു.
Third Eye News Live
0