മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം ; ട്രെയിനിൽ മലയാളി യുവതിക്കുനേരെ അതിക്രമം; റെയിൽവേ പൊലീസിന്റെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ലെന്ന് യുവതി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ട്രെയിനിൽ മലയാളി യുവതിക്കു നേരെ അതിക്രമം. വില്ലുപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു കൊല്ലം സ്വദേശിനിയായ യുവതിക്കു നേരെയാണ് ആക്രമണമുണ്ടായത്. തമിഴ്നാട് സ്വദേശിയായ വയോധികനാണ് ആക്രമിച്ചത്. ഇന്നലെ രാത്രി വിരുധാചലം സ്റ്റേഷനിൽ എത്തും മുൻപായിരുന്നു സംഭവം.

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വയോധികൻ യുവതിയുടെ കയ്യിൽ കയറി പിടിക്കുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്തു. തിരുച്ചിറപ്പള്ളി സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാൾ ട്രെയിനിൽനിന്ന് ഇറങ്ങി ഓടി. തുടർന്ന് തിരുച്ചിറപ്പള്ളി റെയിൽവേ പൊലീസിൽ യുവതി പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ റെയിൽവേ പൊലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു. പരാതി പറഞ്ഞ യുവതിയോട് രാത്രി യാത്ര ഒഴിവാക്കണം എന്നാണു റെയിൽവേ പൊലീസ് മറുപടി നൽകിയത്. കംപാർട്മെന്റിൽ പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ടിടിഇ സഹായത്തിനു വന്നില്ലെന്നും യുവതി ആരോപിച്ചു. റെയിൽവേയിലും തമിഴ്നാട് പൊലീസിലും ഓൺലൈൻ ആയും യുവതി പരാതി നൽകി.