video
play-sharp-fill

വാഹനം തട്ടിയതിന്റെ പേരിൽ തിരുവല്ല  സ്വദേശിനിയായ യുവതിക്ക് നേരെ അതിക്രമം: രണ്ട് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് പായിപ്പാട്, ചങ്ങനാശേരി സ്വദേശികൾ

വാഹനം തട്ടിയതിന്റെ പേരിൽ തിരുവല്ല സ്വദേശിനിയായ യുവതിക്ക് നേരെ അതിക്രമം: രണ്ട് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് പായിപ്പാട്, ചങ്ങനാശേരി സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

കോട്ടയം: വാഹനം തട്ടിയതിന്റെ പേരിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയതിന് രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

പായിപ്പാട് പള്ളിക്കച്ചിറയിൽ വീട്ടിൽ ഹരി മകൻ നിഖിൽ ഹരി (23), ചങ്ങനാശേരി പെരുന്ന തൊട്ടുപറമ്പിൽ വീട്ടിൽ സിയാദ് മകൻ അഫ്സൽ സിയാദ് (21) എന്നിവരെയാണ്‌ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം രാവിലെ കുറിച്ച് ഔട്ട് പോസ്റ്റ് ഭാഗത്ത് വെച്ച് ഇവർ പാർക്ക് ചെയ്ത കാർ മുൻപോട്ട് എടുക്കുന്ന സമയത്ത് തിരുവല്ല കോയിപ്പുറം സ്വദേശിനിയായ യുവതിയുടെ കാറിൽ ഇടിക്കുകയും തുടർന്ന് യുവതിയുമായി വാക്കേറ്റം ഉണ്ടാവുകയും, ഇവരെ ചീത്ത വിളിക്കുകയും കയ്യില്‍ കടന്നുപിടിച്ച് മര്യാദലംഘനം നടത്തുകയുമായിരുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അനന്തു, പ്രവീൺ കുമാർ,നന്ദു വിനോദ് എന്നിവരെ ഇന്നലെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനോടുവിൽ ഇരുവരും പോലിസിന്റെ പിടിയിലാവുകയായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി ആർ, എസ്.ഐ അലക്സ്, സി.പി.ഓ മാരായ സതീഷ്, സലമോൻ, മണികണ്ഠൻ ,പ്രകാശ്‌ കെ.വി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.