മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്കില്‍ കയറി മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് പൊലീസ് കസ്റ്റഡിയില്‍

Spread the love

കോഴിക്കോട്: മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്കില്‍ കയറി മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്.

നന്മണ്ട സ്വദേശിയായ ബിജുവിൻ്റെ ആക്രമണത്തില്‍ ബാങ്ക് ജീവനക്കാരിയായ ശ്രീഷ്മയ്ക്കാണ് പരിക്കേറ്റത്. നന്മണ്ട സഹകരണ ബാങ്കില്‍ വെച്ച്‌ ഉച്ചയോടെയാണ് സംഭവമുണ്ടായത്.

കൈക്ക് പരിക്കേറ്റ ക്ലാര്‍ക്ക് ശ്രീഷ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജുവിൻ്റെ മുന്‍ ഭാര്യ ഇതേ ബാങ്കില്‍ ജീവനക്കാരിയാണ്. ഇരുവരും നേരത്തെ വിവാഹ മോചിതരായിരുന്നു.

ഇവരെ ആക്രമിക്കാനെത്തിയ ബിജു ആളുമാറിയാണ് ബാങ്കിലെ മറ്റൊരു ജീവനക്കാരിയായ ശ്രീഷ്മയെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.