play-sharp-fill
ഭാര്യയോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചു..! ബൈക്ക് യാത്രികരായ യുവദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമം..! പരാതി

ഭാര്യയോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചു..! ബൈക്ക് യാത്രികരായ യുവദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമം..! പരാതി

സ്വന്തം ലേഖകൻ

കോഴിക്കോട്: യുവദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമം.ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ അക്രമി സംഘം മർദ്ദിച്ചതായി പരാതി.

ഇരിങ്ങോടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം നേരിട്ടതത്. കോഴിക്കോട് നഗരത്തിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത തന്നെ അക്രമി സംഘം മർദ്ദിച്ചതായി യുവാവ് പറഞ്ഞു.

സിനിമ കണ്ടശേഷം നഗരത്തിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം.

സംഭവം ഉണ്ടായതിന് പിന്നാലെ പൊലീസിൽ പരാതി നൽകി. ദമ്പതികളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.