
ലഹരിവസ്തുക്കൾ സൂക്ഷിക്കാൻ മകന് ഒത്താശ ചെയ്തു നൽകി: എറണാകുളത്ത് വീട്ടമ്മ പിടിയിൽ; പ്രതിയിൽ നിന്ന് 70 ഗ്രാം എംഡിഎംഎ യും 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു; ഒന്നാംപ്രതിയായ മകൻ ഒളിവിൽ
സ്വന്തം ലേഖകൻ
എറണാകുളം: എളങ്കുന്നപുഴയിൽ എംഡിഎംഎ യുമായി വീട്ടമ്മ പിടിയിൽ. എളങ്കുന്നപുഴ സ്വദേശി ഖലീലയാണ് പിടിയിലായത്. ലഹരിമരുന്ന് പിടിച്ച കേസിൽ ഇവർ രണ്ടാം പ്രതി ആണെന്നും മകൻ രാഹുലാണ് ഒന്നാം പ്രതിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ലഹരിവസ്തുക്കൾ സൂക്ഷിക്കാൻ ഒത്താശ ചെയ്തു നൽകിയെന്ന കുറ്റത്തിനാണ് ഖലീലയെ രണ്ടാം പ്രതിയാക്കിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവരുടെ വീട്ടിൽ നിന്ന് 70 ഗ്രാം എംഡിഎംഎ യും 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ ഒന്നാം പ്രതി പ്രതി രാഹുൽ എന്ന ഖലീലയുടെ മകൻ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. രാഹുൽ നിലവിൽ ഒളിവിലാണെന്നും ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Third Eye News Live
0