
കൊച്ചി: കാർഷിക വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 17 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. 46കാരിയായ എളമക്കര സ്വാമിപടി സ്വദേശിനി രേഷ്മ കെ. നായരാണ് പിടിയിലായത്.
2017 മുതൽ തന്നെ രേഷ്മ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇത് മുതലെടുത്ത് ബിസിനസ്സിൽ ഉണ്ടായ നഷ്ടം നികത്താൻ അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ലോൺ തരപ്പെടുത്താനുള്ള ചെലവിലേക്കായി 2020 മുതൽ 17 ലക്ഷം രൂപയോളം യുവതിയിൽ നിന്ന് വാങ്ങിയെടുത്ത ശേഷം ലോൺ തരപ്പെടുത്തി നൽകിയില്ല. പലവട്ടം ചോദിച്ചിട്ടും പണം തിരിച്ചു നൽകാതെയും പ്രതി പരാതിക്കാരിയെ വഞ്ചിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കളമശ്ശേരി സബ് ഇൻസ്പെക്ടർ എൽദോയുടെ നേതൃത്വത്തിൽ സിപിഒ മാഹിൻ അബൂബക്കർ, ഷിബു, ഡബ്ല്യ്യൂ സിപിഒ ഷബ്‌ന എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ ബെംഗളൂരുവിൽ നിന്നും പിടികൂടിയത്.