video
play-sharp-fill
വിദേശത്ത് ചോക്ലേറ്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വിസ നൽകാമെന്നു പറഞ്ഞ് നൂറോളം പേരിൽനിന്ന് പണം വാങ്ങി; ആലപ്പുഴയിൽ  വീട്ടമ്മ അറസ്റ്റിൽ

വിദേശത്ത് ചോക്ലേറ്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വിസ നൽകാമെന്നു പറഞ്ഞ് നൂറോളം പേരിൽനിന്ന് പണം വാങ്ങി; ആലപ്പുഴയിൽ വീട്ടമ്മ അറസ്റ്റിൽ

ആലപ്പുഴ: വീസ തട്ടിപ്പു കേസിൽ വീട്ടമ്മ അറസ്റ്റിൽ. പുന്നപ്ര പൂമീൻ പൊഴിക്കു സമീപം ശരവണ ഭവനിൽ രാജിമോള്‍ ആണ് പുന്നപ്ര പൊലീസിന്റെ പിടിയിലായത്.

വിസ നൽകാമെന്നു പറഞ്ഞ് നൂറോളം പേരിൽനിന്ന് പണം വാങ്ങിയെന്നാണ് കേസ്. ചോക്‌ലേറ്റ് കമ്പനിയിലേക്ക് ജോലി വാഗ്ദാനം നൽകിയാണ് പണം വാങ്ങിയത്. ചിലരെ വിദേശത്തേക്കു കൊണ്ടുപോയെങ്കിലും ജോലി ലഭിച്ചില്ല.

രാജിയുടെ ഭർത്താവ് വിദേശത്ത് ചോക്‌ലേറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് പറയുന്നു. രണ്ടു മാസം മുൻപ് ചിലരെ വിദേശത്ത് കൊണ്ടുപോയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി കിട്ടാതെ വന്നതോടെ ഇവരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. രാജിയെ ഞായറാഴ്ച പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. പണം നൽകിയവർ സ്റ്റേഷനിൽ തടിച്ചുകൂടി. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.