
കട്ടൻചായയെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു ; 12 വയസ്സുള്ള ആണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച യുവതി അറസ്റ്റിൽ
പീരുമേട്: 12 വയസ്സുള്ള ആണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച യുവതി അറസ്റ്റിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് (32) പിടിയിലായത്.
ശനിയാഴ്ച ഉച്ചക്കുശേഷം പ്രിയങ്കയുടെ വീട്ടില്‍ വെച്ചാണ് മദ്യം നല്‍കിയത്. കട്ടൻചായയാണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു എന്നാണ് പരാതി.
മയങ്ങിവീണ കുട്ടി ഏറെനേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതിനെ തുടർന്ന് മാതാപിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നല്‍കിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്. തുടർന്ന് വീട്ടുകാർ പീരുമേട് പൊലീസില്‍ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0