
കണ്ണൂർ: പാപ്പിനിശ്ശേരിയിൽ രാസലഹരിയുമായി യുവതി എക്സൈസിൻ്റെ പിടിയിൽ.
കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷിൽനയാണ് (32) 0.459 ഗ്രാം മെത്താംഫിറ്റമിനുമായി അറസ്റ്റിലായത്. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് യുവതി പിടിയിലായത്. ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്.
പാപ്പിനിശ്ശേരിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും ഉപയോഗവും വർധിക്കുന്നതായുള്ള വിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്. പിടിയിലായ യുവതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


