play-sharp-fill
മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം വേർപിരിഞ്ഞു, മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം, മുൻ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് കത്തിക്കാൻ പദ്ധതി; ഗുണ്ടകളെ വാടകക്കെടുത്ത യുവതി അറസ്റ്റിൽ

മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം വേർപിരിഞ്ഞു, മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം, മുൻ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് കത്തിക്കാൻ പദ്ധതി; ഗുണ്ടകളെ വാടകക്കെടുത്ത യുവതി അറസ്റ്റിൽ

ന്യൂഡൽഹി: മുൻ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിക്കാൻ ഗുണ്ടകളെ വാടകക്കെടുത്ത യുവതി അറസ്റ്റിൽ.

മുപ്പതുകാരിയായ വനിതാ ഗ്രാഫിക് ഡിസൈനറെയും സഹായികളെയും ഡൽഹിയിലെ നിഹാൽ വിഹാർ ഏരിയയിൽ നിന്ന് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

ഗ്രാഫിക് ഡിസൈനർ കൂടിയായ ഓംകാറിനെ ജൂൺ 19ന് റൺഹോല ഏരിയയിൽ വെച്ചാണ് മൂന്ന് പേർ ചേർന്ന് ആക്രമിച്ചത്. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും ഓംകാറിന്‍റെ കോൾ വിശദാംശങ്ങളും പരിശോധിച്ചതിന് ശേഷമാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെയും മൂന്ന് അക്രമികളെയും കുറിച്ചുള്ള വിവരങ്ങൾ പോലീസ് ഓംകാറിന്‍റെ ഫോണിൽ നിന്ന് കണ്ടെടുത്തിരുന്നു. ഓംകാറും യുവതിയും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് വേർപിരിഞ്ഞു.

ഓംകാർ മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം നടത്തിയാതാവാം യുവതിയെ ചൊടിപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തുടർന്നാണ് ഓംകാറിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കാൻ യുവതി ഗുണ്ടകളെ ഏർപ്പാടാക്കിയത്. 30,000 രൂപ നൽകിയാണ് യുവതി മൂന്ന് സഹായികളെ നിയമിച്ചത്.

ഓംകാറിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് കത്തിക്കാൻ ജൂൺ 19 നാണ് യുവതിയും കൂട്ടാളികളും തീരുമാനിച്ചിരുന്നതാമെന്നാണ് വിവരം.