video
play-sharp-fill

‘പുല്‍വാമ’, ‘ബലാക്കോട്ട്’, ‘അഭിനന്ദന്‍’; സിനിമാ പേരിൽ രജിസ്റ്റര്‍ ചെയ്യാന്‍ വോളിവുഡില്‍  മത്സരം

‘പുല്‍വാമ’, ‘ബലാക്കോട്ട്’, ‘അഭിനന്ദന്‍’; സിനിമാ പേരിൽ രജിസ്റ്റര്‍ ചെയ്യാന്‍ വോളിവുഡില്‍ മത്സരം

Spread the love

സ്വന്തം ലേഖകന്‍

രാജ്യ സ്നേഹം ആസ്പദമാക്കിയിട്ടുള്ള സിനിമകള്‍ക്ക് പ്രിയമേറെയാണ്. സര്‍ജിക്കല്‍ സ്ട്രൈക്ക് സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രം ഉറി നേടിയ വിജയം തന്നെ അതിനുള്ള ഉദാഹരണം. ഇപ്പോഴിതാ ഇന്ത്യ-പാക് വിഷയം കനക്കുമ്‌ബോള്‍ ഭാവി മുന്നില്‍ കണ്ട് ഇപ്പോഴേ നീക്കങ്ങള്‍ നടത്തുകയാണ് ബോളിവുഡ് സിനിമാ ലോകം.

ബലാക്കോട്ട്, പുല്‍വാമ, അഭിനന്ദന്‍, തുടങ്ങിയ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്ധേരിയിലെ ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെത്തിയത് നിരവധി പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹഫിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരൊക്കെയാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പുറത്ത് വിട്ടിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപകാലത്ത് ദേശീയത വിഷയമായെത്തിയ നിരവധി സിനിമകളുണ്ടായിരുന്നു. മിക്കതും തിയ്യറ്ററില്‍ വിജയമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചത്. പുല്‍വാമ, സര്‍ജിക്കല്‍ സ്ട്രൈക്ക് ടു, അറ്റാക്ക്സ് ഓഫ് പുല്‍വാമ, തുടങ്ങിയ പേരുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.