
ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് പതാക ഉയർത്താനുള്ള അവകാശം നേടി ഫലസ്തീൻ.സംഘടനയുടെ വാർഷികയോഗത്തില്‍ ചൈന, പാക്കിസ്താൻ, സൗദി തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ പ്രതീകാത്മകമായി വിജയിച്ചതിനെ തുടർന്നാണ് ഫലസ്തീൻ പ്രതിനിധി സംഘം ലോകാരോഗ്യ സംഘടനയില്‍ പതാക ഉയർത്താനുള്ള അവകാശം നേടിയത്. കഴിഞ്ഞ വർഷം യു.എൻ ജനറല്‍ അസംബ്ലിയില്‍ അംഗത്വത്തിനായി ഫലസ്തീൻ നടത്തിയ വിജയകരമായ ശ്രമത്തെ തുടർന്നാണി
ജനീവയില്‍ നടന്ന ആഗോള ഏജൻസിയുടെ വാർഷിക അസംബ്ലിയില്‍ ചൈന, പാകിസ്താൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ കൊണ്ടുവന്ന നിർദേശം 95 പേർ അനുകൂലിച്ചും നാല് പേർ എതിർത്തും പാസായി. ഇസ്രായേല്‍, ഹംഗറി, ചെക്ക് റിപ്പബ്ലിക്, ജർമ്മനി രാജ്യങ്ങളാണ് എതിർത്തത്. 27 രാജ്യങ്ങള്‍ വിട്ടുനിന്നു. കഴിഞ്ഞവർഷം യു.എൻ പൊതുസഭയില്‍ ഫലസ്തീന് അംഗത്വം ലഭിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group