
തിരുവനന്തപുരത്ത് സഹോദരനെ വീട്ടിലിറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടി രണ്ടരവയസുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : നെയ്യാറ്റികരയിൽ സഹോദരനെ വീട്ടിലിറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടി രണ്ടരവയസുകാരന് ദാരുണാന്ത്യം.
കുറ്റിയാണിക്കാട് സ്വദേശി അനീഷ്- അശ്വതി ദമ്പതികളുടെ മകൻ വിഘ്നേഷാണ് മരിച്ചത്.
സഹോദരനെ വീട്ടിലിറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടിയാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾ വിശദീകരിച്ചത്. കുട്ടിയുടെ അമ്മയാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ കുഞ്ഞിനെ നിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പേ കുട്ടി മരിച്ചു. കുഞ്ഞിന്റെ മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Third Eye News Live
0