video
play-sharp-fill

മന്ത്രവാദവും ആഭിചാരവും നടത്തുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവർക്കും കര്‍ശന ശിക്ഷ; 11 ലക്ഷം പിഴയൊടുക്കേണ്ടതിനൊപ്പം ജയിൽ വാസവും അനുഭവിക്കേണ്ടി വരും

മന്ത്രവാദവും ആഭിചാരവും നടത്തുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവർക്കും കര്‍ശന ശിക്ഷ; 11 ലക്ഷം പിഴയൊടുക്കേണ്ടതിനൊപ്പം ജയിൽ വാസവും അനുഭവിക്കേണ്ടി വരും

Spread the love

സ്വന്തം ലേഖകൻ

 

യുഎഇ: മന്ത്രവാദവും ആഭിചാരവും നടത്തുന്നത് യുഎഇ ഫെഡറല്‍ നിയമ പ്രകാരം ക്രിമനല്‍ കുറ്റകൃത്യമാണെന്ന് ആവര്‍ത്തിച്ച് പബ്ലിക് പ്രോസിക്യൂഷന്‍.

ഏതെങ്കിലും രീതിയിലുള്ള മന്തവാദ, ആഭിചാര കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയോ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യരുതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ 2021 ലെ 31-ാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 366 ല്‍ വ്യക്തമാക്കുന്നുണ്ട്. തടവുശിക്ഷയും 50,000 ദിര്‍ഹം പിഴയുമാണ് ശിക്ഷയെന്ന് പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

 

 

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ബോധവത്കരണ പോസ്റ്റിലാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്.