തണുപ്പടിച്ചാല്‍ പനിയും ചുമയും പിടിപെടുന്നവരാണോ നിങ്ങള്‍? എങ്കിൽ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ…!

Spread the love

കോട്ടയം: തണുപ്പ് കാലത്ത് പനി, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ കൂടുതല്‍ കണ്ടുവരുന്നു. ഈ സമയത്ത് ശരീരത്തിന് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കണം.

video
play-sharp-fill

പ്രതിരോധശേഷി കൂട്ടാൻ പ്രോട്ടീൻ ധാരാളമുള്ള ചില ഭക്ഷണങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ സഹായകമാണ്.

നട്സ്, സീഡ്സ്
ബദാം, പീനട്ട്, അണ്ടിപരിപ്പ്, വാള്‍നട്ട്, പിസ്റ്റ തുടങ്ങിയ നട്സ് ദിവസവും കഴിക്കുന്നത് പ്രോട്ടീൻ ലഭിക്കുകയും ശരീരശക്തി കൂട്ടുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷീര ഉത്പന്നങ്ങള്‍
പാല്‍, തൈർ എന്നിവ കാല്‍സ്യം, വിറ്റാമിൻ ഡി എന്നിവയെ സമൃദ്ധമാക്കുന്നു. ഇത് കുടല്‍ ആരോഗ്യത്തിനും, പ്രതിരോധശേഷിക്കും സഹായിക്കുന്നു.

മുട്ട
മുട്ടയില്‍ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാനും, ശരീരത്തെ ശക്തമാക്കാനും സഹായിക്കുന്നു.

പയർവർഗ്ഗങ്ങള്‍
പയർവർഗ്ഗങ്ങളില്‍ ഫൈബർ കൂടാതെ പ്രോട്ടീൻ ധാരാളമാണ്. ഇത് കഴിക്കുന്നത് പ്രതിരോധശേഷിയും പൊതുആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് പ്രോട്ടീൻ ധാരാളം അടങ്ങിയതാണ്, കൂടാതെ ശക്തമായ ആന്റിഓക്സിഡന്റുകളും ഇതിനുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

ചൂര
ചൂരയിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തണുപ്പുകാലത്ത് ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.