മഞ്ഞുകാലമല്ലേ മുടി നന്നായി കൊഴിയുന്നുണ്ടോ ?കാരണങ്ങൾ ഇവയാണ്

Spread the love

തണുപ്പുകാലത്തെ മുടികൊഴിച്ചില്‍ സാധാരണമാണ്. ശരിയായ പരിചരണമുണ്ടെങ്കില്‍ ഇതും നിയന്ത്രിക്കാം. തണുപ്പ് തലയോട്ടിയുടെ സ്വാഭാവിക ഈര്‍പ്പനില തകരാറിലാക്കുന്നു.

video
play-sharp-fill

ഇത് മുടി വരണ്ടതും പൊട്ടുന്നതും അടര്‍ന്നു വീഴാന്‍ കൂടുതല്‍ സാധ്യതയുള്ളതുമാക്കുന്നു. മുടികൊഴിച്ചില്‍ ഉണ്ടാവുന്നത് സാധാരണമാണെങ്കിലും കാരണം കണ്ടെത്തിയാല്‍ പ്രതിരോധമാര്‍ഗങ്ങള്‍ കണ്ടെത്തി ആരോഗ്യകരമായ മുടി നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.

എന്താണ് മുടി കൊഴിച്ചിലിനുള്ള കാരണങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരണ്ട കാലാവസ്ഥ

പുറത്തെ വരണ്ട വായുവും വീടിനുള്ളിലെ വരണ്ട വായുവുമൊക്കെ തലയോട്ടിയുടെ ഈര്‍പ്പം വലിച്ചെടുക്കുന്നു. ഇതുമൂലം താരന്‍, ദുര്‍ബലമായ മുടി എന്നിവയിലേക്ക് എത്തിക്കുന്നു.
വരണ്ട തലയോട്ടിയാണെങ്കില്‍ നിങ്ങള്‍ക്ക് താരനും ചൊറിച്ചിലും അനുഭവപ്പെടാം. ഇതും മുടി കൊഴിച്ചിലിനു കാരണമാകുന്നു.

വീട്ടിനുള്ളിലെ ചൂട്

തലയ്ക്കു ചൂട് കൂടുമ്പോ തലയോട്ടിയിലെ ഈര്‍പ്പം കുറയുന്നു. ഇതു മൂലം മുടി കൂടുതല്‍ ദുര്‍ബലമാകുന്നു.

സൂര്യപ്രകാശത്തിന്റെ അളവ് തണുപ്പുകാലത്ത് വളരെ കുറവായതിനാല്‍ ഇത് ആരോഗ്യകരമായ മുടി വളര്‍ച്ചയെ ബാധിക്കുന്നു. മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ വിറ്റാമിന്‍ ഡിയുടെ അളവ് കുറയാനുള്ള സാധ്യതയും കൂടുന്നു.

ജലാംശത്തിന്റെ കുറവും മുടിയുടെ വളര്‍ച്ചയെ ബാധിക്കാറുണ്ട്. തണുപ്പു കാലമാകുമ്പോള്‍ എല്ലാവരുടെയും വെള്ളം കുടിയിലും കുറവു വരുന്നു. ഇത് നിര്‍ജലീകരണത്തിനും മുടിയുടെ ശക്തിക്കും ഇലാസ്തികതയെയും ബാധിക്കുന്നു.

പോഷകക്കുറവും പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളുടെ അപര്യാപ്തതയുമൊക്കെ മുടി വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതാണ്.

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തില്‍ നിങ്ങള്‍ കുളിക്കുന്നത് മുടിയുടെ സ്വാഭാവികമായ എണ്ണക്കൊഴുപ്പ് നീക്കം ചെയ്യുകയും പൊട്ടിപ്പോകുന്നത് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

എങ്ങനെ തടയാം

തലമുടിയില്‍ പതിവായി എണ്ണ തേയ്ക്കുക. ബദാം എണ്ണയോ ഒലിവ് എണ്ണയോ വെൡച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് ആഴ്ചയില്‍ ഒരിക്കലെങ്കിലും മസാജ് ചെയ്യുന്നത് തലയോട്ടിയെ പോഷിപ്പിക്കുകയും രക്തയോട്ടം വര്‍ധിപ്പിക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്.

മുടിയെ സംരക്ഷിക്കാനായി ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക. മുടിയെ സുന്ദരമാക്കാനും സംരക്ഷിക്കാനും ഈര്‍പ്പം നിലനിര്‍ത്താനും മുടിക്ക് അനുയോജ്യമായ മോയ്ചറൈസിങ് ഷാംപുകളും കണ്ടീഷണറുകളും ഉപയോഗിക്കാവുന്നതാണ്.
മുടി കണ്ടീഷന്‍ ചെയ്യുകയും മാസ്‌ക് ചെയ്യുകയും ചെയ്യുന്നതും ഗുണകരമാണ്.

ഓരോ തവണ കഴുകുമ്പോഴും കണ്ടീഷണര്‍ ഉപയോഗിക്കുക. ആഴ്ചയില്‍ ഒരു തവണ ഡീപ് കണ്ടീഷണര്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വരളര്‍ച്ചയെ പ്രതിരോധിക്കാനും മൃദുത്വം പുനഃസ്ഥാപിക്കാനും സഹായിക്കും.

നേരിയ ചൂടുവെള്ളത്തില്‍ തല കഴുകുക. തലയോട്ടിയില്‍ നിന്ന് അവശ്യ എണ്ണകള്‍ നഷ്ടമാകാതിരിക്കാന്‍ മിതമായ ചൂടുവെള്ളം മാത്രം ഉപയോഗിക്കുക

നല്ല ഭക്ഷണം കഴിക്കുക

വെള്ളം നന്നായി കുടിക്കുക. പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും ഇലക്കറികളും നട്‌സും വിത്തുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

സ്‌കാര്‍ഫുകളോ തൊപ്പിയോ ഉപയോഗിച്ച് മുടി മൂടുന്നതും നല്ലതാണ്. ഇത് ഘര്‍ഷണവും തണുത്ത കാറ്റും മുടിയില്‍ തട്ടാതിരിക്കാന്‍ സഹായിക്കും.

ആരോഗ്യകരമായ ജീവിതശൈലി

സന്തോഷത്തോടെ ഇരിക്കുക, ആവശ്യത്തിനു ഉറങ്ങുക, സമ്മര്‍ദ്ദം നിയന്ത്രിക്കുകയുമൊക്കെ ചെയ്യുന്നത് തലയോട്ടിയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.