വൈന്‍ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കി എക്സൈസ് വകുപ്പ്:50000 രൂപ വാര്‍ഷിക ലൈസന്‍സ് ഫീസ്: സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടവും സ്വത്തുവകകളും സര്‍ക്കാരിന് ഈട് നല്‍കണം : നടത്തിപ്പുകാരനും എക്സൈസ് വകുപ്പും തമ്മില്‍ കരാറില്‍ ഏര്‍പ്പെടുകയും ലൈസന്‍സ് അനുവദിച്ച്‌ 10 ദിവസത്തിനുള്ളില്‍ കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും : അടച്ച ഫീസും ഉടമയ്ക്ക് നഷ്ടവും

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഈ സാമ്ബത്തിക വര്‍ഷത്തെ മദ്യനയത്തില്‍ പഴങ്ങളില്‍ നിന്ന് വൈന്‍ ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കിയിതിന്റെ തുടര്‍ച്ചയായി വൈന്‍ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കി. എക്സൈസ് വകുപ്പാണ് ചട്ടങ്ങള്‍ തയ്യാറാക്കിയത്. ഇവ ഇനി നിയമവകുപ്പ് പരിസോധിച്ചശേഷം നികുതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രാബല്യത്തില്‍ വരും.

മൂന്ന് വര്‍ഷത്തേക്കാണ് സ്ഥാപനങ്ങള്‍ക്ക് ലൈസനസ് നല്‍കുന്നത്. 50000 രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീസ്. ഇതിനുപുറമേ 5000 രൂപ ബോട്ട്ലിംഗ് ഫീസായും നല്‍കണം. സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടവും സ്വത്തുവകകളും സര്‍ക്കാരിന് ഈട് നല്‍കുകയും വേണം. ഏതെങ്കിലും തരത്തിലുള്ള സാഹചര്യം ഉടലെടുത്താല്‍ സര്‍ക്കാരിന് ഇവ ജപ്തി ചെയ്യാന്‍ സാധിക്കും.

ഇതിനു പുറമേയുള്ള മറ്റൊരു നിബന്ധന ഉത്പാദന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും എക്സൈസ് വകുപ്പും തമ്മില്‍ കരാറില്‍ ഏര്‍പ്പെടണമെന്നതാണ്. ലൈസന്‍സ് അനുവദിച്ച്‌ 10 ദിവസത്തിനുള്ളില്‍ കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുകയും അടച്ച ഫീസ് ഉടമയ്ക്ക് നഷ്ടമാകുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്പാദന കേന്ദ്രത്തിന്റെ ലൈസന്‍സ് അനുവദിക്കുന്നത് എക്സൈസ് വകുപ്പാണ്. ഇതിനുവേണ്ടി ഉത്പാദന കേന്ദ്രത്തിന് വേണ്ടിയുള്ള കെട്ടിടത്തിന്റെ വിവരങ്ങളും സാങ്കേതിക റിപ്പോര്‍ട്ടും അസംസ്കൃത വസ്തുക്കള്‍ എവിടെനിന്നും ലഭിക്കുന്നുവെന്നതിന്റെ വിവരങ്ങളും അപേക്ഷകന്റെ സാമ്ബത്തിക സ്ഥിതി സംബന്ധിച്ച രേഖകളും എക്സൈസിന് നല്‍കണം.

എക്സൈസ് കമ്മിഷണര്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം അപേക്ഷകന്‍ മുമ്ബ് അബ്കാരി കേസിലകപ്പെട്ടിട്ടില്ലെന്നും അപേക്ഷകന്റെ ധനസ്ഥിതി തൃപ്തികരമാണോയെന്നും പരിശോധിക്കണം. ഡെപ്യൂട്ടി കമ്മിഷണറായിരിക്കും ലൈസന്‍സ്പുതുക്കുക.

വൈന്‍ നിര്‍മാണ കേന്ദ്രത്തിലെ മുറികളിലേക്ക് ഒരു വാതില്‍ മാത്രമേ പാടുള്ളൂ. ഒരു താക്കോല്‍ ഉടമസ്ഥനും ഒരു താക്കോല്‍ എക്സൈസ് ഇന്‍സ്പെക്ടറും സൂക്ഷിക്കണമെന്നും ചട്ടങ്ങളില്‍ പറയുന്നു.