play-sharp-fill
ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് എറർ, സ്റ്റോപ്പ് കോഡ് എറര്‍… വിന്‍ഡോസിന് പണികിട്ടി…ലോകവ്യാപകമായി വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ തകരാര്‍, കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിലക്കാൻ കാരണം ക്രൗഡ് സ്‌ട്രൈക്ക്

ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് എറർ, സ്റ്റോപ്പ് കോഡ് എറര്‍… വിന്‍ഡോസിന് പണികിട്ടി…ലോകവ്യാപകമായി വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ തകരാര്‍, കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിലക്കാൻ കാരണം ക്രൗഡ് സ്‌ട്രൈക്ക്

ലോകവ്യാപകമായി വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ തകരാര്‍. പുതിയ ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാവാന്‍ കാരണം.

ഇന്ത്യയിലുള്‍പ്പെടെ ലോകവ്യാപകമായി കംപ്യൂട്ടറുകള്‍ തകരാറിലായതായാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും യു.എസ്സിലും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ബാങ്കുകളുടേയും ടെലികമ്മ്യൂണിക്കേഷന്‍, വിമാന കമ്പനികളുടെയും പ്രവര്‍ത്തനം തകരാറിലായതായി റിപ്പോര്‍ട്ട്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്‌ട്രൈക്ക്. ക്രൗഡ് സ്‌ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകളാണ് തകരാറിലായത്. തകരാറിലായ കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (ബിഎസ്ഒഡി) എറര്‍ മുന്നറിയിപ്പാണ് കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ആയി റീസ്റ്റാര്‍ട്ട് ചെയ്യപ്പെടുന്നു. ബ്ലാക്ക് സ്‌ക്രീന്‍ എറര്‍, സ്റ്റോപ്പ് കോഡ് എറര്‍ എന്നെല്ലാം ഇത് അറിയപ്പെടുനുണ്ട്. ഫാല്‍ക്കണ്‍ സെന്‍സറിന്റേതാണ് പ്രശ്‌നമെന്ന് ക്രൗഡ് സ്‌ട്രൈക്ക് കണ്ടെത്തിയിട്ടുണ്ട്.

പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതേസമയം, ഇത് ഏതെങ്കിലും വിധത്തിലുള്ള ഹാക്കിങ് ശ്രമമമാണോ എന്നതിന് തെളിവില്ല.