സ്ത്രീയുടെ നേരെ കൈ ഉയർത്തിയാൽ ആ കൈയ്യൊടിച്ച് അവനെ തിരിച്ചേൽപ്പിക്കും; ബിജെപി അക്രമത്തിൽ മുന്നറിയിപ്പുമായി സുപ്രിയ സുലെ

Spread the love

സ്വന്തം ലേഖകൻ

മഹാരാഷ്ട്ര: സ്ത്രീകളെ ആക്രമിക്കാൻ ശ്രമിക്കുന്ന ഏതൊരു പുരുഷന്റെയും കൈ ഒടിക്കുമെന്ന് എൻസിപി എംപി സുപ്രിയ സുലെ. പൂനെയിൽ ബിജെപി പ്രവർത്തകരിലൊരാൾ എൻസിപി വനിതാ പ്രവർത്തകയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് സംസാരിക്കുകയായുരുന്നു അവർ.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പൂനെ സന്ദർശനത്തിനിടെ പാചകവാതക സിലിണ്ടറിലുള്ള വില വർധനവിനെതിരെ മെമ്മോറാണ്ടം സമർപ്പിക്കാൻ എൻസിപി പ്രവർത്തകർ ശ്രമിച്ചപ്പോഴായിരുന്നു ബിജെപി പ്രവർത്തകനിൽ നിന്നും അക്രമം നേരിടേണ്ടി വന്നത്.വനിതാ പ്രവർത്തകയെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ ജൽഗാവിൽ സംസാരിക്കുകയായിരുന്നു ബാരാമതിയിൽ നിന്നുള്ള പാർലമെന്റ് അംഗം സുപ്രിയ സുലെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സ്ത്രീകളെ എപ്പോഴും ബഹുമാനിച്ചിരുന്ന ഷാഹു മഹാരാജ്, മഹാത്മാ ഫൂലെ, ബാബാസാഹേബ് അംബേദ്കർ, ഛത്രപതി ശിവജി മഹാരാജ് എന്നിവരുടെ മഹാരാഷ്ട്രയാണ്. ഇനി മുതൽ സംസ്ഥാനത്ത് ഒരു സ്ത്രീയെ തല്ലാൻ ഏതെങ്കിലും പുരുഷൻ കൈ ഉയർത്തിയാൽ, അവിടെ പോയി ഞാൻ തന്നെ അവനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും അവന്റെ കൈ ഒടിച്ച് അവനെ തന്നെ ഏൽപ്പിക്കുകയും ചെയ്യും’. ഒരു പുരുഷൻ സ്ത്രീയെ ആക്രമിക്കുന്നത് മറാത്തി സംസ്കാരത്തിന് ചേർന്നതല്ലെന്നും സുപ്രിയ സുലെ പറഞ്ഞു.

യുവതിയെ ആക്രമിച്ചതിന് മൂന്ന് ബിജെപി പ്രവർത്തകർക്കെതിരെ തിങ്കളാഴ്ച രാത്രി പൂനെ പൊലീസ് അക്രമണത്തിനും പീഡനത്തിനും കേസെടുത്തിരുന്നു. എന്നാൽ, ബിജെപി പ്രവർത്തകർ ആരോപണങ്ങളെ എതിർത്തു.