video
play-sharp-fill

ജറുസലേമില്‍ കാട്ടുതീ പടരുന്നു; ആയിരക്കണക്കിന് ഏക്കര്‍ വനം കത്തിനശിച്ചു: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജറുസലേമില്‍ കാട്ടുതീ പടരുന്നു; ആയിരക്കണക്കിന് ഏക്കര്‍ വനം കത്തിനശിച്ചു: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Spread the love

ജറുസലേം: ഇസ്‌റാഈലില്‍ ജറുസലേം നഗരത്തിനു ചുറ്റും ആളിപ്പടര്‍ന്ന് കാട്ടുതീ. ഇതേ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നെവ് ഷാലോം, ബെക്കോവ, താവോസ്, നാഷ്ഷോണ്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

ജറുസലേമിനും ടെല്‍ അവീവിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസും നിര്‍ത്തിവച്ചു. ആളപായമോ ആര്‍ക്കെങ്കിലും പരുക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉഷ്ണതരംഗവും കനത്ത കാറ്റും തീ നിയന്ത്രണവിധേയമാക്കുന്നതില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജറുസലേം കുന്നുകളിലെ അഞ്ചോളം ഭാഗങ്ങളില്‍ നിന്നാണ് തീ പടരുന്നതെന്നാണ് അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വിവരം. ഇതുവരെ 2900 ഏക്കര്‍ വനം തീപ്പിടിത്തത്തില്‍ നശിച്ചുവെന്നാണ് കണക്കാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജറുസലേമിന് സമീപം പടരുന്ന കാട്ടുതീ നഗരത്തിലേക്കും എത്താൻ സാധ്യതയുണ്ടെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  മുന്നറിയിപ്പ് നല്‍കി.