
ഇടുക്കി: ഇടുക്കി ഉപ്പുകുന്നിൽ കാട്ടുപന്നി ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതര പരിക്ക്. ഉപ്പുകുന്ന് പൊന്തൻപ്ലാക്കൽ പി ആർ രാജനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോൾ ആയിരുന്നു പന്നിയുടെ ആക്രമണം. അപകടത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റ രാജനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.