
കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി എസ് ലാലിനാണ് പരിക്കേറ്റത്. കുഴിത്തൊളു നിരപ്പേല്‍ കടയില്‍ വെച്ചാണ് അപകടം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. നിരപ്പേല്‍ കടയിലെ കുരിശുപള്ളിയ്ക് സമീപത്തു വെച്ച്, ശ്രീദേവി സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയ്ക്ക് കുറുകെ ചാടിയ കാട്ടുപന്നി വാഹനം ഇടിച്ചു തെറിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഇവരുടെ താടിയെല്ലിലും കൈയിലും കാല്‍ മുട്ടിലും പരിക്കേറ്റു.