video
play-sharp-fill

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം: രണ്ട് യുവാക്കൾക്ക് പരിക്ക്

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം: രണ്ട് യുവാക്കൾക്ക് പരിക്ക്

Spread the love

 

പാലക്കാട്: മണ്ണാർക്കാട് കച്ചേരിപ്പടിയിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. മണ്ണാർക്കാട് സ്വദേശികളായ അൽത്താഫ്, നന്ദകിഷോർ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ജോലിക്ക് പോകുന്നതിനിടയിലാണ് ഇരുവരും സഞ്ചരിച്ച ബൈക്കിനു മുൻപിൽ കാട്ടുപന്നി ചാടിയത്.

 

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വയറിനും കാലിനും പരിക്കേറ്റ ഇരുവരെയും മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.