
നീലേശ്വരം: പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി വീട്ടമ്മ. കടിഞ്ഞിമുലയിലെ കുടുംബശ്രീ എഡിഎസ് പ്രവർത്തക ദിവ്യാ പ്രകാശൻ ആണ് വീട്ടിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്.
ശനിയാഴ്ച രാത്രി 7.30-ഓടെയാണ് അയൽവാസികളായ ഗിരിജ, ഗീത, ബിന്ദു, ദേവനന്ദ എന്നിവരുടെ വീട്ടിൽ പെരുമ്പാമ്പിനെ കെണ്ടത്തിയത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ദിവ്യ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അത് അടുത്ത പറമ്പിലേക്ക് പോയി.
പിന്നാലെ എത്തിയ ദിവ്യ പാമ്പിനെ പിടികൂടി. പിന്നീട് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചെങ്കിലും പാമ്പിനെ പിടികൂടാൻ നിങ്ങൾക്ക് അധികാരം ഇല്ലെന്നും പിടികൂടിയിട്ടുണ്ടെങ്കിൽ അതിനെ ഫോറസ്റ്റ് ഓഫീസിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് വീട്ടമ്മ കൂട്ടാക്കിയില്ല. പിന്നീട് രാത്രി ഏറെ വൈകിയാണ് ഫോറസ്റ്റ് അധികൃതരെത്തി പാമ്പിനെ ഏറ്റുവാങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


