
സ്വന്തം ലേഖിക
മുണ്ടക്കയം: കാടിറങ്ങിയ ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കണ്ണിമല സെന്റ് ജെയിംസ് യു.പി സ്‌കൂള്‍ പരിസരത്ത് വ്യാപകനാശം.
സ്‌കൂളിനോട് ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നട്ടുപിടിപ്പിച്ച പച്ചക്കറി തോട്ടവും വാഴ,കപ്പ, തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. സമീപത്തെ കോണ്‍വെന്റിലെ കൃഷിയിടവും ചവിട്ടിമെതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ പുലര്‍ച്ചയാണ് കുട്ടിയാന ഉള്‍പ്പെടെ ഒൻപതോളം ആനകള്‍ സ്‌കൂളിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകടന്നത്. കണ്ണിമല സെന്റ് ജെയിംസ് യു.പി സ്‌കൂളിലും സമീപത്തെ സെന്റ് ജോസഫ് ഹൈസ്‌കൂളിലുമായി 400 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചാരിറ്റി സിസ്റ്റേഴ്‌സ് നടത്തുന്ന ബാലികഭവനവും കോണ്‍വെന്റിന് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ പരിസരത്ത് ആനക്കൂട്ടമെത്തിയതോടെ കുട്ടികള്‍ ഭീതിയിലാണെന്ന് ഹെഡ്മാസ്റ്റര്‍ ഫാ.റെജി തൊമ്മികാട്ടില്‍ പറഞ്ഞു.