video
play-sharp-fill

കാട്ടാനകൾ പോലീസ് സ്‌റ്റേഷനിൽ; ഭീതിയിൽ ഉദ്യോഗസ്ഥർ

കാട്ടാനകൾ പോലീസ് സ്‌റ്റേഷനിൽ; ഭീതിയിൽ ഉദ്യോഗസ്ഥർ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: പോലീസ് സ്റ്റേഷനിൽ ഭീതി വിതച്ച് കാട്ടാനകൾ. പാലക്കാട് പറമ്പിക്കുളം പോലീസ് സ്‌റ്റേഷനിലാണ് കാട്ടാനക്കൂട്ടം എത്തിയത്. ഇതോടെ പ്രദേശം ആകെ ഭീതിയിലാണ്ടു.

കഴിഞ്ഞ ദിവസം രാത്രി സ്റ്റേഷനിൽ എത്തിയ കാട്ടാനകൾ മുൻവശത്തെ ഗ്രില്ല് തകർത്തു. 32 ഓളം പോലീസുകാർ ജോലിചെയ്യുന്ന സ്റ്റേഷനിലേക്കാണ് കാട്ടാനകൾ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം സ്റ്റേഷനിലെ വാതിലുകളിലും മറ്റും ഇടിച്ച ആനകൾ പിന്നീട് ഗ്രില്ല് തകർക്കുകയായിരുന്നു.