
കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ 42-കാരന് ഗുരുതര പരിക്ക്. പ്രകാശ് എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. ജോലി കഴിഞ്ഞ് കാട്ടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഡാലിക്കരിക്കം ഭാഗത്ത് വെച്ചാണ് സംഭവം നടന്നത്.
ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ആളൊഴിഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാൽ ആക്രമണത്തിന് പിന്നാലെ സഹായത്തിനായി ആരെയും കണ്ടെത്താനായില്ല. കാട്ടാന ആക്രമിച്ചതിനെ തുടർന്ന് പ്രകാശിന് വാരിയെല്ല്, കൈ, കാൽ എന്നിവയ്ക്ക് ഗുരുതരമായി പൊട്ടലേറ്റു.
പരിക്കേറ്റ നിലയിൽ വേദനയോടെ മണിക്കൂറുകളോളം കാട്ടിൽ കിടന്ന് പ്രകാശ് സഹായത്തിനായി നിലവിളിക്കുകയായിരുന്നു. പിന്നീട് ഇതുവഴി എത്തിയ വാഹനയാത്രക്കാരാണ് പ്രകാശിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


