കാട്ടാനായാക്രമണം; പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Spread the love

കൊല്‍ക്കത്ത: ബംഗാളില്‍ കാട്ടാനായാക്രമണത്തില്‍ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ആലിപ്പുർദ്വാറിലാണ് സംഭവം.

video
play-sharp-fill

മനോജ് ദാസ് (35), മകള്‍ മനീഷ, അമ്മ മഖൻ റാണി (68) എന്നിവരാണ് മരിച്ചത്. ഇരുപതോളം ആനകള്‍ കാടിറങ്ങി കുഞ്ജാനഗർ എന്ന ഗ്രാമത്തിലെത്തുകയായിരുന്നു. ഇതിലൊരു കൊമ്പനാന മനോജിനെ ആക്രമിച്ചു. മനോജിന്റെ നിലവിളി കേട്ട് കുഞ്ഞിനെയുമെടുത്തെത്തിയ മഖൻ റാണിയെയും കുഞ്ഞിനെയും കാട്ടാന ആക്രമിച്ചു.

മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനാതിർത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. കാട്ടാനകളെ തടയാനുള്ള വൈദ്യുത വേലി തകർന്നെന്നും ഉടൻ നേരെയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group