video
play-sharp-fill

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു ; അമ്മയ്‌ക്ക് പരിക്ക് ; അമ്മയും മകനും വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു കാട്ടാന ആക്രമണം

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു ; അമ്മയ്‌ക്ക് പരിക്ക് ; അമ്മയും മകനും വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു കാട്ടാന ആക്രമണം

Spread the love

പാലക്കാട് : മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലൻ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. സാരമായി പരുക്കേറ്റ അലന്റെ അമ്മ വിജയയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമ്മയും മകനും വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു കാട്ടാന ആക്രമണം. രാത്രി എട്ടു മണിയോടെയാണ് സംഭവം.

അപകട നടന്ന ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മകന്റെ ജീവൻ രക്ഷിക്കാനായില്ല. അലന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഈ മേഖലയിൽ കാട്ടാനശല്യം പതിവാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group