
സ്വന്തം ലേഖകൻ
മുണ്ടക്കയം: കോരുത്തോട് മേഖലയിൽ ശബരിമല വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രിയിൽ കണ്ടംങ്കയത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
പെട്ടത്താനാത്ത് ഓപ്പ, മാളിയേക്കൽ ജൂബി എന്നിവരുടെ പുരയിടത്തിലെ കൃഷികളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. രാത്രിയിൽ കൂട്ടമായി ആനകൾ ഇറങ്ങുന്നതുകൊണ്ട് ഇവയെ തുരത്തുവാൻ പലപ്പോഴും കർഷകർക്ക് സാധിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വനാതിർത്തി പങ്കിടുന്ന കോരുത്തോട് പഞ്ചായത്തിലെ പല വാർഡുകളിലും വന്യജീവിശല്യം രൂക്ഷമാണ്. ഇവിടെ വൈദ്യുതി വേലിയടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ ഒരുക്കുമെന്ന ആവശ്യം ശക്തമാണ്.