video
play-sharp-fill

ഭയന്ന് വിറച്ച് ജനങ്ങൾ : വന്യജീവി ആക്രമണത്തിൽ  സംസ്ഥാനത്ത് രണ്ട് മരണം ; തൃശ്ശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയും,കോഴിക്കോട് കാട്ടുപോത്തിൻ്റെ  ആക്രമണത്തിൽ വയോധികനും മരിച്ചു

ഭയന്ന് വിറച്ച് ജനങ്ങൾ : വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് രണ്ട് മരണം ; തൃശ്ശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയും,കോഴിക്കോട് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികനും മരിച്ചു

Spread the love

വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് രണ്ട് ജീവനുകൾ പൊലിഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ തൃശ്ശൂരിൽ വയോധികയും, കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോഴിക്കോട് വയോധികനുമാണ് മരിച്ചത്.

തൃശ്ശൂരിൽ വാച്ച് മരം ഊരു മുപ്പൻ്റെ ഭാര്യ വത്സ (62) യാണ് മരിച്ചത്. വനത്തിനുള്ളിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്.

കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ അബ്രഹമാണ് മരിച്ചത്. കൃഷിയിടത്തിൽ വെച്ചാണ് അബ്രഹാമിന് നേരെ ആക്രമണം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത്  വന്യജീവി ആക്രമണത്തിൽ ഇന്നലെയും ഒരു മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.

വന്യ ജീവി ആക്രമണമുണ്ടായ രണ്ടിടത്തും നിരീക്ഷണം ശക്തമാക്കാനും മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കും എന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.