
തൃശൂർ പീച്ചി വനമേഖലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. താമരവെള്ളച്ചാൽ സ്വദേശി പ്രഭാകരൻ (58) ആണ് മരിച്ചത്. കാട്ടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയസമയത്ത് ആനയുടെ ചവിട്ടേറ്റാണ് പ്രഭാകരൻ മരിച്ചത്.
പീച്ചി വനമേഖലയോട് ചേർന്നുള്ള ഉൾവനത്തിലാണ് സംഭവം. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭാകരനും മകനും മരുമകനും ചേർന്നാണ് കാട്ടിലേക്ക് പോയത്.
പ്രഭാകരന്റെ ഒപ്പമുണ്ടായിരുന്നവർ തന്നെയാണ് പ്രഭാകരൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിവരം നാട്ടിലറിയിച്ചത്. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0