
എറണാകുളം: കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. കർണാടക ചിക്കമംഗളൂരു നരസിംഹരാജയിൽ കാട്ടാനയുടെ ആക്രമണത്തിൽ എറണാകുളം കാലടി സ്വദേശി എ കെ ഏലിയാസ് (76) ആണ് കൊല്ലപ്പെട്ടത്. മകനോടൊപ്പം മേയാൻ വിട്ട പോത്തിനെ അന്വേഷിച്ചു വീടിനു സമീപത്തുള്ള കാട്ടിൽ എത്തിയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.
വന്യജീവി ആക്രമണങ്ങൾ കൂടുതലുള്ള മേഖലയായിരുന്നു നരസിംഹരാജ താലൂക്ക്. പോത്തിനെ അന്വേഷിച്ച് വനത്തിലെത്തിയ വയോധികൻ്റെ തലയിൽ കാട്ടാന ചവിട്ടുകയായിരുന്നെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
വയോധികൻ്റെ മകനാണ് കാട്ടാന ആക്രമണത്തെക്കുറിച്ച് പ്രദേശവാസികളെ അറിയിച്ചത്. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


