വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം ; 22 കാരന്‍ മരിച്ചു

Spread the love

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ണാടകയിലെ കുട്ട സ്വദേശിയായ യുവാവ് മരിച്ചു. വിഷ്ണു (22) ആണ് മരിച്ചത്.

video
play-sharp-fill

പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ എത്തിയ വിഷ്ണുവിനെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വെച്ചാണ് കാട്ടാന ആക്രമിക്കുന്നത്. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി യുവാവിനെ ചുമന്ന് വനപാതയിലെത്തിച്ചു.

തുടര്‍ന്ന് വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. വിഷ്ണു റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group