play-sharp-fill
കാട്ടാനയെ പേടിച്ച്‌ ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച്‌ വീണ് മരിച്ചു

കാട്ടാനയെ പേടിച്ച്‌ ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച്‌ വീണ് മരിച്ചു

സ്വന്തം ലേഖിക

വയനാട്: കാട്ടാനയെ പേടിച്ച്‌ ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച്‌ വീണ് മരിച്ചു.

വയനാട് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

45 വയസായിരുന്നു. കോളനിയിലെ അഞ്ച് പേര്‍ ചേര്‍ന്നാണ് വിറക് ശേഖരിക്കാന്‍ പോയത്. തലയ്ക്ക് പരിക്കേറ്റ ബസവി പുല്‍പ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സഹോദരി മാച്ചിയ്ക്ക് ഓടി രക്ഷപ്പെടുന്നതിനിടെയില്‍ നിസാര പരിക്കേറ്റു. കാട്ടാനയുടെ ആക്രമണമേറ്റ് തന്നെയാണ് ബസവി മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ ദേഹത്ത് കാട്ടാനയുടെ ചവിട്ടേറ്റ പാടുകളില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ വ്യക്തത വരുമെന്നും വനം വകുപ്പ് അറിയിച്ചു.

ആറ് മാസം മുന്‍പ് സമീപമുള്ള നെയ്കുപ്പയില്‍ വെച്ച്‌ കാട്ടാനയുടെ ആക്രമണത്തില്‍ മറ്റൊരു ആദിവാസി സ്ത്രീയും മരിച്ചിരുന്നു.