വയനാട് പാടിവയലിൽ നടുറോഡിൽ കാട്ടാന ; സ്കൂട്ടർ യാത്രക്കാരിയായ യുവതി രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്

Spread the love

പാടിവയൽ : വയനാട് പാടിവയലിൽ നടുറോഡിൽ കാട്ടാന, സ്കൂട്ടർ യാത്രക്കാരിയായ യുവതി രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്.

video
play-sharp-fill

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാടി വയലിന് സമീപപ്രദേശങ്ങളിൽ കാട്ടാനയെ കാണുന്നുണ്ടെങ്കിലും റോഡിലേക്ക് ഇറങ്ങിയ നിലയിൽ കാട്ടാനയെ കാണുന്നത് ഇത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് ആനയെ റോഡിൽ കണ്ടത്. മിംസ് ആശുപത്രിയിൽ ജോലിചെയ്യുന്ന വടുവഞ്ചാൽ സ്വദേശിയായ യുവതി നൈറ്റ് ഡ്യൂട്ടി ആയതിനാൽ രാത്രി ജോലിക്കായ് ആശുപത്രിയിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്ടെന്ന് റോഡിൽ ആനയെ കണ്ട യുവതി സ്കൂട്ടർ വെട്ടിച്ചു മാറ്റിയാണ് രക്ഷപ്പെട്ടത്.