അടിമാലിയിലെ ജനവാസമേഖലയില്‍ കാട്ടാനകള്‍ ഇറങ്ങി; രണ്ട് ഏക്കര്‍ കൃഷി നശിച്ചു; ഇവയെ തുരത്തിയോടിക്കാനുള്ള ശ്രമം ഉടൻ തുടങ്ങുമെന്ന് വനംവകുപ്പ്
സ്വന്തം ലേഖിക
ഇടുക്കി: അടിമാലി ജനവാസമേഖലയില്‍ കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു. രണ്ട് ഏക്കറോളം സ്ഥലത്തെ കൃഷിയാണ് നശിച്ചത്.
പുലര്‍ച്ചെ ഒന്നരയോടെയാണ് രണ്ട് കാട്ടാനകള്‍ ജനവാസമേഖലയില്‍ എത്തിയത്. ഇവ ഇപ്പോഴും സമീപത്തെ ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കല്ലാട് സെന്റ് ജൂഡ് പള്ളി മുറ്റത്ത് നിന്ന തെങ്ങുള്‍പ്പെടെയാണ് കാട്ടാനകള്‍ കുത്തിമറിച്ചിട്ടത്. ഇവയെ തുരത്തിയോടിക്കാനുള്ള ശ്രമം തുടങ്ങുമെന്ന് വനംവകുപ്പ് അറിയിച്ചു. ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം ആരംഭിക്കുമെന്ന നിലപാടിലാണ് നാട്ടുകാര്‍.
Third Eye News Live
0