പരിക്കേറ്റ് വീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ച് കടത്താൻ ശ്രമം; അ‌ഞ്ച് പേർ അ‌റസ്റ്റിൽ ; ഇവരുടെ പക്കൽ നിന്ന് 150 കിലോ ഇറച്ചി പിടിച്ചെടുത്തു

പരിക്കേറ്റ് വീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ച് കടത്താൻ ശ്രമം; അ‌ഞ്ച് പേർ അ‌റസ്റ്റിൽ ; ഇവരുടെ പക്കൽ നിന്ന് 150 കിലോ ഇറച്ചി പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

ഇടുക്കി: പരിക്കേറ്റുവീണ കാട്ടുപോത്തിന്‍റെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മൂന്നാർ തലയാർ എസ്റ്റേറ്റിലാണ് സംഭവം.

തലയാർ എസ്‌റ്റേറ്റ് നിവാസികളായ രാമർ(40), അമൃതരാജ്(36), ആനന്ദകുമാർ (38), കറുപ്പുസ്വാമി (46), രമേഷ്(36) എന്നിവരെയാണ് മൂന്നാർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

150 കിലോ ഇറച്ചിയാണ് ഇവരുടെ പക്കൽനിന്ന് കണ്ടെത്തിയത്. പോത്തിന്റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥ സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തത്.

ഏകദേശം മൂന്ന് വയസ് തോന്നിക്കുന്ന പോത്തിനെയാണ് ഇവർ പിടിച്ചെടുത്തത്. അവശനിലയിലായ പോത്തിനെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും ഇന്നലെ രാവിലെ ചത്തുവീണപ്പോൾ ഇറച്ചി എടുക്കുകയായിരുന്നുവെന്നുമാണ് ഇവർ ഉദ്യോഗസംഘത്തോട് പറഞ്ഞത്.

ആയുധങ്ങളും പാത്രങ്ങളും അടക്കമുള്ള സാധനങ്ങളും അധികൃതർ കസ്റ്റഡിയിൽ എടുത്തു. കാട്ടുപോത്തിന് എങ്ങനെയാണ് പരിക്കേറ്റതെന്നുള്ള അന്വേഷണം നടത്തുന്നുണ്ട്. റേഞ്ച് ഓഫീസർ അരുൺ മഹാരാജയുടെ നേതൃത്വത്തിൽ ഒഫീസർമാരായ രാജൻ, രമേഷ്, ദീപക്, ടോം, ദിനേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.