മുണ്ടക്കയം വണ്ടൻപതാൽ തേക്കിൻ കൂപ്പിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തു

Spread the love

മുണ്ടക്കയം : വണ്ടൻപതാൽ തേക്കിൻ കൂപ്പിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തു.

video
play-sharp-fill

ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും ശബരിമല ദർശനത്തിനായി പോവുകയായിരുന്ന തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് കാട്ടുപോത്തിനെ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാട്ടുപോത്തിന് കാര്യമായി പരിക്കേൽക്കുകയും വാഹനം മറിയുകയുമായിരുന്നു. വാഹനത്തിന്റെ ഒരു സൈഡ് തകർന്ന നിലയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന കാട്ടുപോത്തിനെ വനംവകുപ്പ് അധികൃതർ എത്തി റോഡ് സൈഡിലേക്ക് മാറ്റി കിടത്തിയെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു.

മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.