ഇടുക്കി മറയൂരില്‍ കാട്ടുപോത്ത് ആക്രമണം: വാച്ചര്‍ക്ക് പരിക്ക്

Spread the love

ഇടുക്കി: മറയൂരില്‍ കാട്ടുപോത്ത് ആക്രമണം. വനംവകുപ്പ് താത്ക്കാലിക വാച്ചര്‍ക്ക് പരുക്കേറ്റു. കാന്തല്ലൂര്‍ വണ്ണാതുറെ സ്വദേശി സി മണിക്കാണ് പരുക്കേറ്റത്.

video
play-sharp-fill

വൈകീട്ടോടെയാണ് മറയൂര്‍ ചന്ദന റിസര്‍വ് വനത്തില്‍ വച്ച്‌ മണിയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ തുടയെല്ലിന് ഗുരുതരമായി പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന ആളുകള്‍ ഉടന്‍ മണിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരതരമായതിനാല്‍ പിന്നീട് ഇദ്ദേഹത്തെ തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

മണിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് കാട്ടുപോത്ത് ആക്രമണം രൂക്ഷമാണെന്നും നിരവധി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണമേറ്റിട്ടുണ്ടെന്നുമാണ് നാട്ടുകാരും അറിയിക്കുന്നത്. കാട്ടുപോത്തുകളെ തുരത്താനുള്ള ശ്രമം ഊര്‍ജിതമായി നടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group