വന്യജീവി സംഘര്‍ഷം; തലസ്ഥാനത്ത് വെടിവച്ചു കൊന്നത് 404 കാട്ടുപന്നികളെ

Spread the love

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളില്‍ 404 കാട്ടുപന്നികളെ വെടിവച്ചു കൊന്നതായി തദ്ദേശസ്വയംഭരണ വകുപ്പ്.

അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാമെന്ന സർക്കാരിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. കഴിഞ്ഞ മാസം മാത്രം 67 പന്നികളെയാണ് ലൈസൻസുള്ള ഷൂട്ടർമാർ വെടിവച്ചു കൊന്നത്.

പെരിങ്ങമല പഞ്ചായത്തിലാണ് ഏറ്റവുമധികം കാട്ടുപന്നികളെ വെടിവച്ചു കൊന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനാട് 28, ആര്യനാട് അഞ്ച്, കിഴുവിലം 12, കിളിമാനൂർ 16, മടവൂർ രണ്ട്, മാണിക്കല്‍ 13, മുദാക്കല്‍ 22, നന്ദിയോട് രണ്ട്, നെല്ലനാട് 69, പെരിങ്ങമല 85, പാങ്ങോട് ഒൻപത്, പൂവച്ചല്‍ മൂന്ന്, ഉഴമലയ്ക്കല്‍ 81, നെടുമങ്ങാട് 34, കോർപ്പറേഷൻ 23 എന്നിങ്ങനെയാണ് പുതിയ ഉത്തരവ് പ്രകാരമുള്ള കണക്ക്.