കാട്ടുപന്നി ശല്യം: നിയന്ത്രണം ശക്തമാക്കാൻ തീരുമാനം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ നിർദേശിച്ച് വനംവകുപ്പ് മന്ത്രി

Spread the love

തിരുവനന്തപുരം: കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി. എല്ലാ വനം ഡിവിഷനുകൾക്കു കീഴിലുള്ള പഞ്ചായത്തുകളിലും കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മന്ത്രി ചീഫ് വൈൽഡ് ലൈഫ് വാർഡനോട് ആവശ്യപ്പെട്ടു.

video
play-sharp-fill

കാട്ടുപന്നി ശല്യം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നടപടി. ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശിച്ചു. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിൽ പല പഞ്ചായത്തുകളിലും കാര്യമായ പുരോഗതി ഇല്ലെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ഇടപെടൽ.