
അടിമാലി: സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ പിടികൂടി വനപാലകർ. വെടിവെച്ചുകൊല്ലണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിച്ചതിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്.
മാങ്കുളം പഞ്ചായത്തിലെ വേലിയാംപാറയിൽ കുളത്തിങ്കൽ ബാബു രാമന്റെ കിണറ്റിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വലിയ കാട്ടുപന്നി വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി.
വേലിയാംപാറയിൽ കപ്പ, വാഴ, എന്നിവ നശിപ്പിക്കുന്ന കാട്ടുപന്നിയെ പിടികൂടാൻ നാട്ടുകാർ ശ്രമം തുടങ്ങിയിട്ട് നാളുകളായി. ഇതിനിടയിലാണ് കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നി കിണറ്റിൽ വീണത്. ഇതിനെ കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത് വന്നു. എന്നാൽ, വനംവകുപ്പ് അതിന് തയ്യാറായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാങ്കുളം പഞ്ചായത്തിൽ ക്ഷുദ്രജീവിയെ വെടിവയ്ക്കുന്നതിന് ലൈസൻസുള്ള ആൾ ഉണ്ടായിരുന്നില്ല എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ജനങ്ങളുടെ ജീവനും കൃഷിക്കും നാശം വരുത്തുന്ന ക്ഷുദ്രജീവികളെ വെടിവെച്ചുകൊല്ലാൻ 2022 മേയ് മാസത്തിൽ സർക്കാരിന്റെ ഉത്തരവുള്ളതാണ്. കാട്ടുപന്നിയെ വനംവകുപ്പ് പിടിച്ചുകൊണ്ടുപോയി.



